Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mar James Patteril

ബ​ല്‍​ത്ത​ങ്ങാ​ടി രൂ​പ​ത​യ്ക്ക് പു​തി​യ ഇ​ട​യ​ന്‍; മാ​ര്‍ ജ​യിം​സ് പ​ട്ടേ​രി​ല്‍ സ്ഥാ​ന​മേ​റ്റു

ബ​ല്‍​ത്ത​ങ്ങാ​ടി (ക​ര്‍​ണാ​ട​ക): ക​ന്ന​ഡ മ​ണ്ണി​ലെ സീ​റോ മ​ല​ബാ​ര്‍​സ​ഭ​യു​ടെ ത​റ​വാ​ടാ​യ ബ​ല്‍​ത്ത​ങ്ങാ​ടി രൂ​പ​ത​യു​ടെ പു​തി​യ അ​ധ്യ​ക്ഷ​നാ​യി മാ​ര്‍ ജ​യിം​സ് പ​ട്ടേ​രി​ല്‍ സ്ഥാ​ന​മേ​റ്റു. ബ​ല്‍​ത്ത​ങ്ങാ​ടി സെ​ന്‍റ് ലോ​റ​ന്‍​സ് ക​ത്തീ​ഡ്ര​ല്‍ ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ല്‍ സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ മു​ടി അ​ണി​യി​ച്ചും അം​ശ​വ​ടി കൈ​മാ​റി​യും മെ​ത്രാ​ഭി​ഷേ​കം ന​ട​ത്തി.

ത​ല​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി, ബി​ഷ​പ് മാ​ര്‍ ലോ​റ​ന്‍​സ് മു​ക്കു​ഴി എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി. ബ​ല്‍​ത്ത​ങ്ങാ​ടി വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​ജോ​സ​ഫ് വ​ലി​യ​പ​റ​മ്പി​ല്‍ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ന് സ്വാ​ഗ​തം പ​റ​ഞ്ഞു. ചാ​ന്‍​സ​ല​ര്‍ ഫാ.​ലോ​റ​ന്‍​സ് പൂ​ണോ​ലി​ല്‍ നി​യ​മ​ന​പ​ത്രി​ക വാ​യി​ച്ചു. മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ ഔ​ദ്യോ​ഗി​ക നി​യ​മ​ന​പ​ത്രി​ക മാ​ര്‍ ജ​യിം​സ് പ​ട്ടേ​രി​ലി​ന് കൈ​മാ​റി.

മാ​ര്‍ ജോ​ര്‍​ജ് വ​ലി​യ​മ​റ്റം, മാ​ര്‍ ജോ​ര്‍​ജ് ഞ​ര​ള​ക്കാ​ട്ട്, ബ​ഷ​പ് ഡോ. ​പീ​റ്റ​ര്‍ മ​ച്ചാ​ഡോ, മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പു​ര​യ്ക്ക​ല്‍, മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍, മാ​ര്‍ ജോ​സ് പൊ​രു​ന്നേ​ടം, മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വ​ട​ക്കേ​ല്‍, മാ​ര്‍ ജോ​സ​ഫ് ചി​റ്റൂ​പ​റ​മ്പി​ല്‍, മാ​ര്‍ ജോ​സ് പു​ത്ത​ന്‍​വീ​ട്ടി​ല്‍ തു​ട​ങ്ങി രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ത്തു നി​ന്നു​ള്ള 41 ബി​ഷ​പ്പു​മാ​ര്‍ ച​ട​ങ്ങി​ല്‍ സാ​ക്ഷ്യം വ​ഹി​ക്കാ​നെ​ത്തി.

തു​ട​ര്‍​ന്നു ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​തീ​വി​ച്ച് കു​ടി​യേ​റ്റ​ജ​ന​ത വി​യ​ര്‍​പ്പും ര​ക്ത​വും ചി​ന്തി യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​യ ബ​ല്‍​ത്ത​ങ്ങാ​ടി രൂ​പ​ത ഇ​ന്നു സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ അ​ഭി​മാ​ന​മാ​ന​മാ​യി വ​ള​ര്‍​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ പ​റ​ഞ്ഞു. ഇ​തി​നു കാ​ര​ണം മാ​ര്‍ ലോ​റ​ന്‍​സ് മു​ക്കു​ഴി​യു​ടെ നേ​തൃ​മി​ക​വാ​ണ്.

പ​ല​ഭാ​ഗ​ങ്ങ​ളി​ലാ​യി ചി​ത​റി​ക്കി​ട​ന്ന ഇ​വി​ടു​ത്തെ ക്രൈ​സ്ത​വ​കു​ടും​ബ​ങ്ങ​ളെ ഒ​രു കു​ട​ക്കീ​ഴി​ലാ​ക്കി ന​യി​ച്ചു. മി​ക​ച്ച ഒ​രു വി​ഷ​ന​റി​യും മി​ഷ​ന​റി​യു​മാ​ണ് അ​ദ്ദേ​ഹം. ഏ​തൊ​രു പ്ര​ശ്‌​ന​ത്തി​നും മാ​ർ മു​ക്കു​ഴി പി​താ​വി​ന്‍റെ പ​ക്ക​ല്‍ പ​രി​ഹാ​ര​മു​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹം കാ​ട്ടി​ക്കൊ​ടു​ത്ത മാ​തൃ​ക മാ​ര്‍ ജ​യിം​സ് പ​ട്ടേ​രി​ലി​ന് വ​ലി​യ മു​ത​ല്‍​ക്കൂ​ട്ടാ​കു​മെ​ന്നും മാ​ര്‍ ത​ട്ടി​ല്‍ പ​റ​ഞ്ഞു.

സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ആ​ർ​ച്ച് ബി​ഷ​പ് മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​പ്പോ​സ്തോ​ലി​ക് നൂ​ണ്‍​ഷ്യോ​യു​ടെ പ്ര​തി​നി​ധി മോ​ണ്‍. ആ​ന്‍​ഡ്രി​യ ഫ്രാ​ന്‍​സി​യ പേ​പ്പ​ല്‍ മെ​സേ​ജ് ന​ല്‍​കി. അ​ധി​കാ​രം കൈ​യാ​ളാ​ന​ല്ല, ന​ല്ലൊ​രു സേ​വ​ക​നാ​യി​തീ​രാ​നാ​ണ് മെ​ത്രാ​ന്‍ പ​ദ​വി​യി​ലൂ​ടെ ശ്ര​മി​ക്കു​ന്ന​തെ​ന്ന് മാ​ര്‍ ജ​യിം​സ് പ​ട്ടേ​രി​ല്‍ മ​റു​പ​ടി​പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.

ക്ല​രീ​ഷ്യ​ന്‍​സ് സു​പ്പീ​രി​യ​ര്‍ ജ​ന​റാ​ള്‍ ഫാ. ​മാ​ത്യു വ​ട്ട​മ​റ്റം, പ്രി​സ്ബി​റ്റോ​റി​യം സെ​ക്ര​ട്ട​റി ഫാ. ​തോ​മ​സ് ക​ണ്ണാ​ങ്ക​ല്‍, എ​സ്എ​ച്ച് കോ​ൺ​ഗ്രി​ഗേ​ഷ​ൻ മേ​രി​മാ​താ റീ​ജ​ണ്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ ലി​സ് മാ​ത്യു , കെ​എ​സ്എം​സി​എ പ്ര​സി​ഡ​ന്‍റ് ബി​റ്റി നെ​ടു​നി​ലം, ക​റു​കു​റ്റി സെ​ന്‍റ് തോ​മ​സ് പ്രോ​വി​ന്‍​സ് സു​പ്പീ​രി​യ​ര്‍ ഫാ.​സി​ബി ഞാ​വ​ള്ളി​ക്കു​ന്നേ​ല്‍ സി​എം​എ​ഫ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

എ​പ്പി​സ്‌​കോ​പ്പ​ല്‍ കോ​ണ്‍​സി​ക്രേ​ഷ​ന്‍ ക​മ്മി​റ്റി കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഫാ. ​മാ​ത്യു ആ​ല​പ്പാ​ട്ട്, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ജ​സീ​ന്ത പു​ത്ത​ന്‍​പു​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up